കൊച്ചി: എച്ച്.ഐ.വി ബാധിതർക്ക് സാമ്പത്തികസഹായ കുടിശികയായി സർക്കാർ നൽകാനുള്ളത് ഒമ്പത് കോടിയിലേറെ രൂപ. എച്ച്.ഐ.വി ബാധിതരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വിവിധ പരിപാടികളുമായി മുന്നോട്ടുപോകുമ്പോഴും നിത്യച്ചെലവിനുപോലും വകയില്ലാതെ ദുരിതത്തിലാണിവർ. സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായം പോലും ഇവർക്ക് മാസങ്ങളായി കിട്ടുന്നില്ല. ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി റെഡ് റിബൺ ദീപം തെളിയിക്കലും ബോധവൽക്കരണപരിപാടികളുമൊക്കെ നടക്കുമ്പോഴും തങ്ങൾക്ക് കിട്ടാനുള്ള സാമ്പത്തികസഹായ കുടിശിക എത്രയും വേഗം ലഭ്യമാക്കണമെന്നതാണ് ഇവരുടെ ആവശ്യം. 2012 മുതലാണ് എച്ച്.ഐ.വി ബാധിതതർക്ക് സംസ്ഥാന സർക്കാർ ധനസഹായം […]Read More