ദുബൈ: പുരുഷന്‍മാര്‍ക്ക് പിന്നാലെ ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടാന്‍ ഇന്ത്യന്‍ വനിതകളും. ഒമ്പതാം എഡിഷന്‍ വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് ഇന്നു മുതല്‍ ദുബൈ മണ്ണില്‍ അരങ്ങുതകര്‍ക്കും. ഇന്നു തുടങ്ങി 18 ദിനം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന് 20ന് പര്യവസാനം. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം എന്നീ രണ്ട് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നേരത്തേ ബംഗ്ലാദേശിലാണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചതെങ്കിലും രാജ്യത്ത് ഈയിടെയുണ്ടായ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ദുബൈയിലേക്ക് മാറ്റുകയായിരുന്നു. ഉദ്ഘാടനം അരങ്ങേറുന്ന ഷാര്‍ജ […]Read More