കോഴിക്കോട്: ഉള്ള്യേരിയിലെ സ്വകാര്യആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം. എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യുടെ കുഞ്ഞാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലാണ്. ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെത്തുടര്‍ന്ന് സാധാരണപോലെ ചൊവ്വാഴ്ച മരുന്നുവച്ചു. എന്നാല്‍ വേദനയുണ്ടാകാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. അന്ന് ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. ഇതോടെ സുഖപ്രസവം നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാത്രിയോടെ വേദന അസഹനീയമായമായപ്പോള്‍ സിസേറിയന്‍ […]Read More