Cancel Preloader
Edit Template

Tags :Woman gives birth on train while coming from Odisha to ആലുവ

Health Kerala

ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു

തൃശൂര്‍: ഒഡീഷ സ്വദേശിനിയായ യുവതി ട്രെയിനില്‍ വെച്ച് പ്രസവിച്ചു. തൃശൂര്‍ നെല്ലാട് വെച്ചാണ് പത്തൊമ്പതുകാരിയായ യുവതി പ്രസവിച്ചത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം ആലുവയിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ആലുവയില്‍ എത്തിയ ശേഷം റെയില്‍വേ അധികൃതര്‍ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. യുവതിയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.Read More