തിരുവനന്തപുരം: കുത്തിവയ്പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു യുവതി. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻറെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ നേരത്തെ പൊലീസ് […]Read More
Tags :woman died
ഇടുക്കി പൈനാവിൽ മരുമകൻറെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. 56 കോളനിയിൽ താമസിച്ചിരുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് മരിച്ചത്. അഞ്ചാം തീയതിയാണ് മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ അന്നക്കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്.മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം താന്നിക്കണ്ടം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും. ആക്രമണത്തെ തുടർന്ന് ഒളിവിൽ […]Read More
ജക്കാർത്ത: അഗ്നിപർവതത്തിന് സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗർത്തത്തിൽ വീണ് യുവതി മരിച്ചു. ‘ബ്ലൂ ഫയർ’ പ്രതിഭാസത്തിന് പേരുകേട്ട ഇന്തോനേഷ്യയിലെ ഇജെൻ അഗ്നിപർവ്വത ടൂറിസം പാർക്കിലാണ് സംഭവം ഉണ്ടായത്. ഹുവാങ് ലിഹോങ് എന്ന 31കാരിയായ ചൈനീസ് യുവതിയാണ് മരിച്ചത്. ഭർത്താവിനും ടൂർ ഗൈഡിനുമൊപ്പമാണ് ഹുവാങ് എത്തിയത്. 75 മീറ്റർ ഉയരത്തിൽ നിന്നാണ് യുവതി കാൽവഴുതി വീണത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗർത്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ടൂർ ഗൈഡ് പറയുന്നു. തുടർന്ന് അവർ ഗർത്തത്തിനരികിൽ നിന്ന് മാറി […]Read More
പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ച്ചയാണ് യുവതിയെ പോട്ട പാലസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ചാലക്കുടി പൊലീസിന് പരാതി നല്‍കി. ചികിത്സ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് യുവതി മരണപ്പെട്ടത്. അനസ്‌തേഷ്യയ്ക്ക് ശേഷം യുവതി ഫിക്‌സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.Read More