Cancel Preloader
Edit Template

Tags :woman

Kerala

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടറെ തമിഴ്‌നാട്ടിൽ നിന്ന് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി കേശവ് രമണനെയാണ് (28) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്താണ് കേസിന് ആസ്പദമായ സംഭവം. മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിവാഹ ആവശ്യം യുവതി ഉന്നയിച്ചതോടെയാണ് […]Read More

Kerala

കാട്ടുപന്നിക്ക് വച്ച കെണിയില്‍ പെട്ട് വയോധിക മരിച്ച സംഭവത്തില്‍

വടക്കഞ്ചേരിയിൽ കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൾകരീം (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 23നാണ് ദാരുണമായ സംഭവം നടന്നത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടിൽ കണ്ടന്‍റെ ഭാര്യ കല്യാണി (78) ആണ് മരിച്ചത്. അബ്ദുൾ കരീമിന്‍റെ പറമ്പിൽ കാട്ടുപന്നിയെ തുരത്താൻ വച്ച കെണിയിൽ കല്യാണി അകപ്പെടുകയായിരുന്നു. പറമ്പിൽ മരിച്ചുകിടക്കുന്നത് കണ്ട കല്യാണിയെ പിന്നീട് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് വൈദ്യുതാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ […]Read More

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച പ്രതികള്‍ പിടിയില്‍

പട്ടിമറ്റത്ത് ബൈക്കില്‍ എത്തിയ യുവാക്കള്‍ വൃദ്ധയുടെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. ഇരുപതാം തിയതിയാണ് പ്രതികള്‍ മാല പൊട്ടിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്. ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴ ഭാഗത്ത് നിന്ന്് പ്രതികളെ പിടികൂടി. മോഷ്ടിച്ച […]Read More