Cancel Preloader
Edit Template

Tags :Wlid elephant

Kerala

കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ. വി.

പാലക്കാട് കാട്ടാന ആക്രമണത്തെ തുടർന്ന് മാത‍ൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ. ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡൽഹിയിൽ ജോലി ചെയ്തിരുന്ന […]Read More

Kerala

ചക്കക്കൊമ്പന്‍, പശുവിനെ ആക്രമിച്ചു; സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചിന്നക്കനാലിലിറങ്ങിയ ചക്കക്കൊമ്പന്‍ പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പന്‍ ആക്രമിച്ചത്. ഇന്നലെയാണ് വൈകിട്ടാണ് സംഭവം. പശുവിനെ തീറ്റുന്നതിനിടയില്‍ ആനയെ ഓടിക്കുവാന്‍ വനംവകുപ്പ് വാച്ചര്‍മാര്‍ കാടിന് തീയിട്ടതായി നാട്ടുകാര്‍ ആരോപിച്ചു. വിരണ്ടോടിയ ആന പശുവിനെ ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ടു സരസമ്മ ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ പശുവിന്റെ നടുവൊടിഞ്ഞു. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ പശു ഗുരുതരാവസ്ഥയിലാണ്. അതേസമയം, പരാതി അറിയിച്ചിട്ട് ഇതുവരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയില്ലെന്ന് ആരോപണമുണ്ട്. ഇന്നലെയും ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. 301 […]Read More

Kerala

കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം കൂടി

ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി രണ്ട് പേര്‍ കൂടി കാട്ടാന ആക്രമണത്തില്‍ മരിച്ചു. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50), മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്. മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ്‌ മരിച്ചത്. രണ്ട് ആക്രമണവും നടത്തിയത് രണ്ട് ആനകളാണ്. കാട്ടാന, കാട്ടുപോത്ത്,കാട്ടുപന്നി എന്നിവയുടെ […]Read More

Kerala

കാട്ടാന ഭീതിയിൽ വീണ്ടും അതിരപ്പിള്ളി

കഴിഞ്ഞ ദിവസം 64കാരി കൊല്ലപ്പെട്ട അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയെ കണ്ടതായി റിപ്പോര്‍ട്ട്. രണ്ട് കാട്ടാനകളാണ് രാവിലെ മേഖലയിലിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്. അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളനിയിലെ വത്സ(64)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ വാച്ചുമരം ഉള്‍ക്കാട്ടില്‍ കളിയാളിതോട് ലീലപാറയില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവ് രാജനോപ്പം മരോട്ടിക്കായ ശേഖരിക്കുന്നതിനിടെ ഒറ്റയാന്‍ വത്സയെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചവിട്ടിയുരുട്ടുകയും ചെയ്തു. ആനയെ കണ്ട് ഭയന്നോടിയ […]Read More

Kerala

ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ

ജനവാസ മേഖലയിൽ ഇറങ്ങി ഒരാളുടെ ജീവനെടുത്ത ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ. മണ്ണുണ്ടി മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ഒരുക്കം തുടങ്ങി. ഇടവേളകളിൽ ആനയുടെ സിഗ്നൽ കിട്ടുന്നുണ്ട്. അതിനനുസരിച്ചാണ് ട്രാക്കിംഗ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുന്നത്.സ്ഥലവും സന്ദർഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ചിട്ടുള്ള ആന, കുകികളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണ്. നാട്ടുകാരുടെ പ്രതിഷേധം കൂടി ശക്തമായതിനാൽ, എത്രയും പെട്ടെന്ന് മോഴയെ പിടിക്കാനാണ് വനംവകുപ്പിൻ്റെ […]Read More