വയനാട് നെയ്ക്കുപ്പ മുണ്ടക്കലിന് സമീപമിറങ്ങിയ കാട്ടാന റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു. പൊലീസ് ഉദ്യോഗസ്ഥനായ അജേഷിൻ്റെ വാഹനങ്ങളാണ് ഇന്നലെ രാത്രി കാട്ടാന തകർത്തത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിൻ്റെ മുൻഭാഗം പൂർണ്ണമായി ആന ചവുട്ടി തകർത്തു. കാറിൻ്റെ പിൻഭാഗത്ത് കൊമ്പ് കൊണ്ട് കുത്തിയ പാടുകളുമുണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. സമീപ പ്രദേശങ്ങളിൽ സ്ഥിരമായി ആനയിറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.Read More
Tags :Wlid animals attack
പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്റെ കുടംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യും. 10 ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും. മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും. താത്കാലിക ജോലി ഉടന്‍ നല്‍കും. റാന്നി ഡിഎഫ്ഒ, പത്തനംതിട്ട എസ്പി , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പുരോഹിതര്‍, എംപി ആന്റോ ആന്റണി, അനില്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം. ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും […]Read More
പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് […]Read More
വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം. നാട്ടുകാരനായ സുകു എന്നാ വ്യക്തിയെ ആണ് വന്യ ജീവി ആക്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെ ആണ് സംഭവം. തലയ്ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. അതേസമയം,വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും. മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന […]Read More