വയനാട്: വനയോര ഗ്രാമങ്ങളിലെ മനുഷ്യ മൃഗ സംഘർഷങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളെ സംസ്ഥാന സർക്കാരും കൈവിട്ടു. ജനകീയ പ്രതിഷേധം ശമിപ്പിക്കാൻ ജനപ്രതിനിധികളുമായെത്തി വലിയ വാഗ്ദാനങ്ങൾ നൽകിയെങ്കിലും മിക്കതും പ്രാഥമിക ധന സഹായത്തിലൊതുങ്ങി. കണ്ണിൽ പൊടിയിടുന്ന പരിപാടി ഇനി നടക്കില്ലെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം പറഞ്ഞു. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 പേരാണ് സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ മാത്രം മരിച്ചത്. 2024 ഫെബ്രുവരി 11നാണ് വയനാട് പടമല സ്വദേശി നാൽപ്പത്തിയേഴുകാരനായ അജീഷിനെ കാട്ടാന വീട്ടിൽക്കയറികുത്തിക്കൊന്നത്. ഒരു കുടുംബത്തിന്‍റെ അത്താണിയാണ് ഇല്ലാതായത്. […]Read More