ചാലക്കുടി : മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ നാട്ടിലെത്തിച്ചു ചികിത്സിക്കാന്‍ ശ്രമം. കാട്ടാനയെ മയക്കുവെടി വെച്ചു. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയും സംഘവും മുറിവേറ്റ കാട്ടാനയ്ക്കരികിലെത്തി മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ രാവിലെ ആരംഭിച്ചിരുന്നു. വെറ്റിലപ്പാറ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഫാക്ടറിക്ക് സമീപം പുഴയുടെ തുരുത്തിലാണ് ആനയുള്ളത്. ഇടവിട്ട ദിവസങ്ങളില്‍ ആനയെ കണ്ടതിനെത്തുടര്‍ന്നാണ് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. മസ്തകത്തില്‍ രണ്ട് മുറിവുകളാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. ആനയുടെ മുറിവില്‍ പഴുപ്പുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിക്കാനായിട്ടില്ല. വാടാമുറിയിലും പറയന്‍പാറയിലും സമീപത്തെ തുരുത്തിലുമാണ് ആന മാറി […]Read More
Tags :Wild elephant
ചേരമ്പാടി: വയനാട് തമിഴ്‌നാട് അതിര്‍ത്തിയായ ചേരമ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയില്‍ ചുങ്കം ജംഗ്ഷനില്‍ വെച്ചാണ് ആക്ഷന്‍ കമ്മിറ്റി വാഹനങ്ങള്‍ തടയുന്നത്. രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ നാലുമാസം മുമ്പാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലും […]Read More
പാലക്കാട് കഞ്ചിക്കോട് തിരുവനന്തപുരം – ചെന്നൈ മെയിൽ ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. 35 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു. ട്രെയിനിൻ്റെ വേഗത അപകടത്തിന് ഇടയാക്കിയെന്ന പ്രാഥമിക നിഗമനത്തിലാണ് കേസെടുത്തത്. രാത്രി 12 മണിയോടെയാണ് അപകടം. ആനയുടെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും. ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞമാസം ഈ […]Read More
തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ഇതോടെ മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യത്തിനാണ് അര്‍ത്ഥമില്ലാതെ പോയിരിക്കുന്നത്. കഴിയുന്നത് പോലെയെല്ലാം ആനയെ രക്ഷപ്പെടുത്താൻ […]Read More
കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് വീണ്ടും മരണം. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിൽ നിന്ന് പെരിയാര്‍ കടന്ന് ഇടുക്കി ജില്ലയിലേക്ക് കടന്ന ആനയെ നാട്ടുകാര്‍ തുരത്തിയിരുന്നു. മറുവശത്ത് നിന്ന് നാട്ടുകാരും ആനയെ തുരത്തി. ഇതിനിടെ ആന നേര്യമംഗലം ഭാഗത്തേക്ക് കടന്നു. ഇതൊന്നുമറിയാതെ പ്രദേശത്ത് കൂവ […]Read More
മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടു. അപകടത്തിൽ പരുക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം.മൂന്നാർ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാർ ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സുരേഷ് കുമാറിൻറെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരിൽ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിനാ എന്നിവർക്കാണ് പരിക്കേറ്റത്. […]Read More
ബേലൂർ മഖ്നയെ പിടികൂടുന്ന കാര്യത്തിൽ ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതിയുടെ നിർദേശം. കേരളം,കർണാടക,തമിഴ്നാട് സംസ്ഥാനങ്ങൾക്കാണ് കോടതി നിർദേശം നൽകിയത്. ആനയുടെ സഞ്ചാരം അതിർത്തികൾ വഴി ആയതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വേനൽ കടുത്തതിനാൽ വനത്തിൽ നിന്നും മൃഗങ്ങൾ പുറത്ത് വരാൻ സാധ്യത കൂടുതലാണെന്നും ഇത് തടയാൻ എവിടെയൊക്കെ കൃത്രിമ ജലാശയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈൽഡ് ലൈഫ് വാർഡന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ബേലൂർ മഖ്നയെ പിടിക്കാനുള്ള […]Read More
പുൽപ്പളളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും. ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നൽകും. ഭാര്യക്ക് ജോലിയും നൽകാൻ പുൽപ്പളളി പഞ്ചായത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് തീരുമാനം. അതിനിടെ വനം വന്യജീവി ആക്രമണത്തിൽ വയനാട് പുൽപ്പളളിയിൽ നടക്കുന്ന പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലെത്തി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധമാണ് മണിക്കൂറുകൾ പിന്നിട്ടതോടെ അക്രമാസക്തമായത്. പൊലീസിന് […]Read More
ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്. അതിരാവിലെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം. മിഷൻ ബേലൂർ മഖ്ന ദൗത്യം ആറാം ദിവസവും തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം ഇന്നലെ വനത്തിലേക്ക് പ്രവേശിച്ചിരുന്നു. […]Read More
മിഷൻ ബേലൂർ മഖ്ന അഞ്ചാം ദിവസവും തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം വനത്തിലേക്ക് പ്രവേശിച്ചു. ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്നല്‍ പ്രകാരം കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയല്‍ പ്രദേശത്തെ വനത്തിലാണ് മോഴയാന ഉള്ളതെന്ന് മനസിലായി. ഇന്നലെ രാത്രി തോല്‍പ്പെട്ടി – ബേഗൂര്‍ റോഡ് മുറിച്ചുകടന്നാണ് ഈ പ്രദേശത്തേക്ക് എത്തിയത്. ഇന്നലെ രാത്രി 9.30 ഓടെ തോല്‍പ്പെട്ടി റോഡ് കടന്ന് ആലത്തൂര്‍ – മാനിവയല്‍ – കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ആന എത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് […]Read More