തിരുവമ്പാടി: പുന്നക്കൽ ചെളിപ്പൊയിൽ മേഖലയിൽ കാട്ടാന ആക്രമണത്തിൽ കൃഷിനാശം. കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത്. ജനവാസ മേഖലയായ പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കയാണ്. കാട്ടാനഭീഷണി കാരണം റബർ ടാപ്പിങ് ഉൾപ്പെടെയുള്ള കാർഷിക വൃത്തികൾ നടത്താനാകാതെ കർഷകർ ദുരിതത്തിലാണ്. പ്രദേശത്തെ കൃഷിയിടത്തിൽ കാട്ടാന ആക്രമണമുണ്ടാകുന്നത് ആദ്യമായാണെന്ന് കർഷകർ പറഞ്ഞു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, സംസ്ഥാന […]Read More
Tags :Wild animal attack
അതിരപ്പിള്ളിയിലെ പ്ലാന്റേഷന്‍ ഡിവിഷന്‍ ബ്ലോക്ക് ഒന്നിലെ പള്ളി കാട്ടാനക്കൂട്ടം ആക്രമിച്ചു.എറണാകുളം അങ്കമാലി അതി രൂപതയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയാണ് ആനക്കൂട്ടം ആക്രമിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.പ്ലാന്റേഷന്‍ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ പള്ളിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് കാട്ടാനക്കൂട്ടം പള്ളി ആക്രമിച്ചതായി കണ്ടെത്തിയത്. പള്ളിയുടെ ഒരു ഭാഗത്തെ വാതില്‍ ആനകള്‍ തകര്‍ത്തു. കുട്ടിയാന പള്ളിയുടെ അകത്തു കയറി. പള്ളിയുടെ പിന്‍ഭാഗത്തുള്ള ഗ്രില്ലും ജനല്‍ച്ചില്ലും പൈപ്പുകളും തകര്‍ത്ത നിലയിലാണ്. 48 വര്‍ഷം മുന്‍പ് പ്ലാന്റേഷന്‍ […]Read More
പത്തനംതിട്ടയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലില്‍ ബിജു(56)വാണ് കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശബരിമല വനാതിര്‍ത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം. പുലര്‍ച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താന്‍ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ബിജു മരിച്ചു. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജില്ലാ കലക്ടറോ ഉന്നത ഉദ്യോഗസ്ഥരോ എത്താതെ ബിജുവിന്റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍.Read More
വയനാട്- മലപ്പുറം അതിര്‍ത്തി വനമേഖലയില്‍ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനി(45) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന്റെ കരയില്‍ നിന്ന് പത്ത് കിലോമീറ്ററോളം ഉള്‍വനത്തിലാണ് സംഭവം. ആക്രമണത്തില്‍ സുരേഷിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.Read More
കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹവുമായി കോതമംഗലത്ത് നടുറോഡിൽ പ്രതിഷേധം തുടരുകയാണ്. വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നാണ് ആവസ്യം. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ട്. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് […]Read More
മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടു. അപകടത്തിൽ പരുക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം.മൂന്നാർ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാർ ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സുരേഷ് കുമാറിൻറെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരിൽ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിനാ എന്നിവർക്കാണ് പരിക്കേറ്റത്. […]Read More
വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങൾ അടക്കം തടയുമെന്ന് ഹര്‍ത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പാക്കം സ്വദേശി പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും. […]Read More