Cancel Preloader
Edit Template

Tags :Wild animal

Kerala

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയതിനാല്‍ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. പൈതോത്ത് പള്ളിത്താഴെ ഭാഗത്താണ് ഇന്നലെ പുലര്‍ച്ചെയാണ്നാ ട്ടുകാര്‍ ആനയെ കണ്ടത്. പുലര്‍ച്ചെ 2 മണിയോടെ പന്തിരിക്കര ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് ഇവര്‍ കാട്ടാനയെ കണ്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയവരും ആനയെ കണ്ടിരുന്നു. വീട്ടുമുറ്റത്ത് എത്തിയ ആന ആളുകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പോവുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.Read More

Kerala

ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

കല്‍പ്പറ്റ: മുത്തങ്ങയില്‍ ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട് – മൈസൂരു പാതയില്‍ വ്യാഴാഴ്ച്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ കാട്ടാന ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് യുവാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഒരാള്‍ റോഡില്‍ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തമിഴ്‌നാട് സ്വദേശികളാണ് ആനയുടെ മുന്നില്‍പെട്ടതെന്നാണ് നിഗമനം. ബൈക്ക് യാത്രികരുടെ പിറകിലുണ്ടായിരുന്ന കാര്‍ യാത്രികരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. റോഡിലും സൈഡിലുമായി രണ്ട് ആനകളാണ് ഉണ്ടായിരുന്നത്. ആനകള്‍ കാട്ടിലേക്ക് പിന്‍വാങ്ങിയതോടെയാണ് ഇവര്‍ യാത്ര തുടര്‍ന്നത്.Read More

Kerala

കിണറ്റിൽ വീണ കാട്ടാനയെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി

കോട്ടപ്പടിയിൽ ഇന്ന് പുല‍ർച്ചെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വെയ്ക്കാനാണ് തീരുമാനമെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റിൽ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. ആന ക്ഷീണിതനാണ്. പരിക്കേൽക്കുകയും ചെയ്തു. നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ […]Read More

Kerala

കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രി കൊല്ലപ്പെട്ടു, ഭര്‍ത്താവിന്

വയനാട്- മലപ്പുറം അതിര്‍ത്തി വനമേഖലയില്‍ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനി(45) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന്റെ കരയില്‍ നിന്ന് പത്ത് കിലോമീറ്ററോളം ഉള്‍വനത്തിലാണ് സംഭവം. ആക്രമണത്തില്‍ സുരേഷിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.Read More

Kerala

മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് ഡ്രൈവർ

മലപ്പുറം കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടതിനെ തുടർന്ന്നാണ് ഓട്ടോ മറിഞ്ഞത്. വന്യമൃഗശല്യം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാളും തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പ് കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക […]Read More