ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയ മുഖ്യന്ത്രിയെ ഇന്ന് തിരഞ്ഞെടുക്കും. 27 വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി തിരിച്ചുവന്നെങ്കിലും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപിക്ക് കാലതാമസം നേരിട്ടിരുന്നു. ഇന്ന് നടക്കുന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ബിജെപി കേന്ദ്ര നിരീക്ഷകരായ വിനോദ് താവ്‌ഡെ, തരുണ്‍ ചങ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. നാളെയാണ് പുതിയ ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിക്കുക. രാവിലെ 11 മണിക്ക് രാംലീല മൈതാനിയില്‍ ചടങ്ങുകള്‍ നടക്കും. സത്യപ്രതിജ്ഞ […]Read More