കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുങ്ങിയ മോഷണക്കേസ് പ്രതിയെ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി 7.30ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ തിങ്കളാഴ്ച രാവിലെ പയ്യോളിയിൽനിന്ന് ബസ് യാത്രക്കിടെയാണ് പിടികൂടിയത്. മാനന്തവാടി കല്ലോടി എള്ളുമന്ദം വയലിൽ വീട്ടിൽ വി.സി. ഖാദറാണ് പിടിയിലായത്. ഈ മാസം ആറിന് മോഷണക്കേസിൽ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയ പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ജയിലിൽനിന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് വയറുവേദനയുണ്ടെന്ന് പറഞ്ഞ പ്രതിയെ കോഴിക്കോട് […]Read More