യുദ്ധമുഖമായ പലസ്തീന്‍ മേഖലയില്‍ താന്‍ ചെലവഴിച്ച അഞ്ച് ആഴ്ചകളിലും പൊള്ളലേറ്റതും ശരീരത്തില്‍ ചതവുകളേറ്റതുമായ രോഗികള്‍ ചികിത്സയ്ക്ക് വേണ്ടി മണിക്കൂറുകളും ദിവസങ്ങളുമാണ് കാത്തിരുന്നതെന്ന് അത്യാഹിത മെഡിക്കല്‍ ടീം കോര്‍ഡിനേറ്ററായ സീന്‍ കാസേയ് മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന 36 ആശുപത്രികളില്‍ 16 എണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. അതില്‍ ആറെണ്ണം മാത്രമാണ് തനിക്ക് സന്ദര്‍ശിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗാസയില്‍ രോഗികളുടെ അവസ്ഥ അതി ദാരുണമായാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആരോഗ്യപ്രവര്‍ത്തകരുടെയും അവശ്യ […]Read More