തിരുവനന്തപുരം: തുമ്പയിൽ വലയിൽ കുരുങ്ങി കരയ്ക്കെത്തിയ തിമിംഗല സ്രാവിനെ തിരികെ കടലിലേയ്ക്കയച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ബീമാപള്ളി സ്വദേശി ഷാഹുൽ ഹമീദിൻ്റെ കമ്പവലയിലാണ് മൂന്നു സ്രാവുകൾ പെട്ടത്. വലിയ പെൺ സ്രാവും രണ്ട് ചെറിയ സ്രാവുകളുമാണ് വലയിൽപ്പെട്ടത്. ചെറിയ സ്രാവുകളെ ആദ്യം രക്ഷപ്പെടുത്തി. രക്ഷപ്പെടാൻ കഴിയാതെ വലയിൽ കുടുങ്ങിയ വലിയ സ്രാവിനെ വല മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കരയിൽ നിന്നും തിരകടന്ന് പോകാൻ കഴിഞ്ഞില്ല. രണ്ടായിരം കിലോയിലധികം ഭാരമുള്ളതാണിത്.വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും […]Read More