സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. വൃക്ക മാറ്റി വയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിജയകുമാർ കോഴിക്കോട് തങ്ങിയിരുന്നത്. ഇതിനിടെ വെസ്റ്റ്നൈൽ പനി ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രോഗം കുറഞ്ഞതിനെ തുടർന്ന് സ്വദേശത്തെത്തി. എങ്കിലും വീണ്ടും സ്ഥിതി ഗുരുതരമായി. മരണ കാരണം […]Read More
Tags :West Nile Fever
ജില്ലയിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തതിൽആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. കൊതുകു പരത്തുന്ന രോഗമായ വെസ്റ്റ് നൈൽ പനിയുടെ അഞ്ച് കേസുകളാണ് കോഴിക്കോട് ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ നാലു പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മൂന്ന് കേസുകളും നന്മണ്ടയിലും കൂടരഞ്ഞിയിലും ഓരോ കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിനുപുറമേ സ്ഥിരീകരിക്കാത്ത ഒരു കേസ് സ്വകാര്യ ആശുപത്രിയിൽചികിത്സയിലുണ്ട്. […]Read More