Cancel Preloader
Edit Template

Tags :Wayanad

Kerala

കൊമ്പന് മയക്കുവെടി; മാനന്തവാടിയില്‍ ഭീതി പരത്തിയ ആനയെ മയക്കുവെടിവച്ചു

12 മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിലെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാനായത്. ശ്രമം വിജയകരമായിയെന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം അറിയിച്ചു. അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. കുങ്കിയാനകളെ ഉടന്‍ കാട്ടാനയ്ക്ക് സമീപമെത്തിക്കും. കാട്ടാന പൂര്‍ണമായി മയങ്ങി കഴിഞ്ഞാല്‍ മൂന്ന് കുങ്കിയാനകളും ചേര്‍ന്ന എലിഫന്‍റ് ആംബുലന്‍സിലേക്ക് കയറ്റും. 20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി […]Read More

Kerala

ജനവാസ മേഖലയിൽ കാട്ടാന ;ആന മാനന്തവാടി നഗരത്തിലേക്ക്, ജാ​ഗ്രതാ

വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അതിനിടെ, ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി. സ്കൂളിൽ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടിൽ നിന്നു ഇറങ്ങാത്തവർ പുറപ്പെടരുതെന്നും നിർദേശമുണ്ട്. മാനന്തവാടി നഗരത്തിന് സമീപമാണ് ആന എത്തിയത്. നാഗർഹോള ദേശീയ […]Read More

Kerala

കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ വിജയന്‍ കമലാക്ഷി ദമ്പതികളുടെ മകന്‍ ശരത്തിനാണ് (14)പരിക്കേറ്റത്. വയനാട്ടിലെ പുല്‍പള്ളിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാക്കം കാരേരിക്കുന്നിലെ സുഹൃത്തുക്കള്‍ക്കൊപ്പം ശരത് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കോളനിക്ക് […]Read More

Kerala

വയനാട്ടിൽ ജാഗ്രത; ജനവാസ മേഖലയിൽ പിടി തരാതെ കരടി

വയനാട്ടിൽ ജനവാസ മേഖലയിലൂടെയുള്ള കരടിയുടെ സഞ്ചാരം തുടരുന്നു. ഒടുവിൽ കരടിയെ കണ്ടത് കാരക്കാമലയിലാണ്. കരടി ജനവാസ മേഖലയിൽ എത്തിയിട്ട് 65 മണിക്കൂർ കഴിഞ്ഞു. കരടിയെ തുരത്താൻ അടുത്ത് കാട് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ദൗത്യം ഇന്നും തുടരും.പ്രദേശത്ത് നിലവിൽ നല്ല മഞ്ഞാണ്, അത് മാറിയാൽ ഡാർട്ടിങ് ടീം ഇറങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ ഇരുട്ടു വീഴുംവരെ കരടിക്ക് പിറകെയായിരുന്നു ആർആർടി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ജനങ്ങൾക്കുള്ള ജാഗ്രതാ […]Read More