വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങൾ അടക്കം തടയുമെന്ന് ഹര്‍ത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പാക്കം സ്വദേശി പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും. […]Read More
Tags :Wayanad
ആളെക്കൊല്ലി കാട്ടാനയെ ആറാം ദിനവും പിടികൂടാൻ ആയില്ല.പനവല്ലിക്ക് സമീപം കുന്നുകളിൽ തമ്പടിച്ച ആന, വൈകീട്ടാണ് നിരപ്പായ സ്ഥലത്തേക്ക് നീങ്ങിയത്. ആർആർടിയും വെറ്റിനറി ടീമും കാട്ടിൽ മോഴയെ കാത്തിരുന്നിട്ടും മയക്കുവെടിവെക്കാൻ സാധിച്ചില്ല.നാളെ രാവിലെ ദൗത്യം വീണ്ടും തുടങ്ങും. രാത്രി ആന ജനവാസ മേഖലയിൽ എത്താതെ ഇരിക്കാൻ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.ഡോക്ടർ അരുൺ സക്കറിയ ഇന്ന് രാവിലെ മുതൽ ദൗത്യസംഘത്തിനൊപ്പം ചേർന്നിരുന്നു. കർണാടക എലിഫന്റ് സ്‌ക്വാഡും കാട്ടിൽ തെരച്ചിലിനൊപ്പമുണ്ട്. അതേസമയം, കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ വയനാട് കുറുവ ദ്വീപിലെ ജീവനക്കാരൻ പോൾ മരിച്ചു. […]Read More
വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ യുഡിഎഫ് വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ എല്‍ഡിഎഫും ബിജെപിയും നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നാളെ രാവിലെ […]Read More
മുള്ളൻകൊല്ലി സുരഭിക്കവലയിലെ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറങ്ങി. ഒരു മാസത്തിലേറെയായി മുള്ളൻകൊല്ലി, പുൽപള്ളി മേഖലകളിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പലതവണ കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും കടുവ പിടിയിലാകാത്ത സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവ് ഇറക്കിയത്.കടുവ രണ്ട് ദിവസം മുമ്പ് പകൽ സമയത്ത് കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് ആളുകളെ ഭയപ്പെടുത്തിയിരുന്നു. മൂന്നിടത്ത് കൂട് സ്ഥാപിച്ച് കാത്തിരുന്നിട്ടും കടുവയെ കുടുക്കാൻ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് രാപകൽ പട്രോളിങ് നടക്കുകയാണ്. ആർആർടി സംഘത്തിന് പുറമേ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗതാഗത സൗകര്യമില്ലാത്ത […]Read More
ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്. അതിരാവിലെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം. മിഷൻ ബേലൂർ മഖ്ന ദൗത്യം ആറാം ദിവസവും തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം ഇന്നലെ വനത്തിലേക്ക് പ്രവേശിച്ചിരുന്നു. […]Read More
കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക. ആന ഏതു ഭാഗത്തു തമ്പടിക്കുന്നു എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ധര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും. അതിവേഗത്തില്‍ ആണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിനു വെല്ലുവിളിയാണ്. രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. […]Read More
മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മക്‌ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാൽ മതി. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേസമയം ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു. കർണാടക വനംവകുപ്പിന്റെ […]Read More
പടമലയിൽ ഇറങ്ങിയ കട്ടാന മഖ്‌നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും. കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കി. വടക്കൻ കേരളത്തിന്റെ ചുമതലയുള്ള സിസിഎഫ് മാനന്തവാടിയിൽ ക്യാമ്പ് […]Read More
മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും ചർച്ചയിൽ സർക്കാരിനായി ജില്ലാ കളക്ടർ ഉറപ്പ് നൽകി. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും. ഇന്ന് മയക്കുവെടിവെക്കാൻ സാധ്യത കുറവെന്നാണ് വിലയിരുത്തൽ. അജീഷിനെ കൊന്ന ആനയെ മയക്കുവെടി വെക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലുളളത്. […]Read More
കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷധം ശക്തമാക്കി നാട്ടുകാര്‍. മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്‍റെ മൃതദേഹവുമായിട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്റെ അനാസ്ഥയ്‍ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് നേരെയും പ്രതിഷേധമുയര്‍ന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ ആശുപത്രിയിലേക്ക് നടന്നുപോകാനാവശ്യപ്പെട്ടു.പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മാനന്തവാടി നഗസഭയിലെ 4 വാർഡുകളിൽ […]Read More