വയനാട് നെയ്ക്കുപ്പ മുണ്ടക്കലിന് സമീപമിറങ്ങിയ കാട്ടാന റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു. പൊലീസ് ഉദ്യോഗസ്ഥനായ അജേഷിൻ്റെ വാഹനങ്ങളാണ് ഇന്നലെ രാത്രി കാട്ടാന തകർത്തത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിൻ്റെ മുൻഭാഗം പൂർണ്ണമായി ആന ചവുട്ടി തകർത്തു. കാറിൻ്റെ പിൻഭാഗത്ത് കൊമ്പ് കൊണ്ട് കുത്തിയ പാടുകളുമുണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. സമീപ പ്രദേശങ്ങളിൽ സ്ഥിരമായി ആനയിറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.Read More
Tags :Wayanad
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് സംഘം ഇന്ന് രാവിലെ ആറ് മണിയോടെയാണ് എത്തിയത്. പൊലിസ് അന്വേഷിക്കുന്ന സി.പി മൊയ്‌തീൻ ഉൾപ്പെട്ട സംഘമാണ് ജനവാസ മേഖലയിൽ എത്തിയത്. സി.പി മൊയ്തീനൊപ്പം മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചതായും […]Read More
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ 9 മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്നാട്ടിലും പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ എത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് […]Read More
വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ശ്രത്തിനൊടുവിലാണ് വനംവകുപ്പും നാട്ടുകാരുമെല്ലാം ഉത്സാഹിച്ച് കടുവയെ കിണറ്റിന് പുറത്തെത്തിച്ചത്. മയക്കുവെടി വച്ച് മയക്കി വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു. വൈകാതെ തന്നെ കടുവയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. കൂട്ടിലാക്കി വാഹനത്തിലാണ് കൊണ്ടുപോകുന്നത്. ആരോഗ്യവാനായ കടുവയാണ് ഇതെന്നാണ് മനസിലാക്കുന്നത്. കടുവയ്ക്ക് മറ്റ് കാര്യമായ പരുക്കുകളൊന്നും ഏറ്റിട്ടുമില്ല. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയിരുന്നത്. രാവിലെ മോട്ടോര്‍ അടിച്ചിട്ടും വെള്ളം വരാതിരുന്നതോടെ വീട്ടുകാര്‍ കിണറ്റില്‍ പോയി നോക്കുകയായിരുന്നു. […]Read More
വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇന്നു രാവിലെയാണ് കടുവയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. മോട്ടോര്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് വീട്ടുടമ നോക്കിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തുന്നത്. നേരത്തെ കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശത്തിന് സമീപത്താണ് മൂന്നാനക്കുഴി. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യമോ, വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയ സംഭവമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടുവ കിണറ്റില്‍ വീണത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാനക്കുഴിയിലേക്ക് തിരിച്ചു. […]Read More
വയനാട് പാര്‍ലമെന്റ് സീറ്റില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( എ).രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബി.ജെ.പിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് ആര്‍.പി.ഐ ദേശീയ നേതൃത്വം വയനാട്ടില്‍ നുസ്രത്ത് ജഹാനെ പ്രഖ്യാപിച്ചതെന്ന് ആര്‍.പി.ഐ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് പി.ആര്‍.സോംദേവ് പറഞ്ഞു. കഴിഞ്ഞ തവണ എന്‍.ഡി.എ ഘടകകക്ഷിയാണ് വയനാട്ടില്‍ മത്സരിച്ചത്. എന്നാല്‍, ഇക്കുറി തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.ഇടത് വലത് മുന്നണികള്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചരണം കഴിഞ്ഞിട്ടും […]Read More
വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം. നാട്ടുകാരനായ സുകു എന്നാ വ്യക്തിയെ ആണ് വന്യ ജീവി ആക്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെ ആണ് സംഭവം. തലയ്ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. അതേസമയം,വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും. മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന […]Read More
വേനലില്‍ കേരളത്തിലെ കാടുകളിലും നദികള്‍ വറ്റുകയും ജലലഭ്യത കുറയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മൃഗങ്ങള്‍ കാടിറങ്ങുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ കാടിനുള്ളിലെ നീരുറവകളില്‍ നിന്നുള്ള വെള്ളം കെട്ടി നിര്‍ത്തി ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുകയാണ്. സൗത്ത് വയനാട് ഡിവിഷൻ ചെതലത്ത് റെയിഞ്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കോളിമൂല,ആനപ്പന്തി,17 ഏക്കർ, വേരുത്തോട്, ഒന്നാം നമ്പർ ഭാഗങ്ങളിലും വനത്തിനുള്ളിലെ നീർച്ചാലുകളിലും ബ്രഷ് വുഡ് ചെക്ക് ഡാമുകൾ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. വേനൽക്കാലം ശക്തിയാവുന്നതോടെ വനത്തിനുള്ളിലെ നീരുറവകൾ വറ്റുന്നത് […]Read More
നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍, തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍, വയനാട്ടിൽ ആനി രാജ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും എല്‍ഡിഎഫ് സജ്ജമാണെന്നും ഒരേ മനസോടെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ടീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. ബിജെപിയും കോണ്‍ഗ്രസും എല്‍ഡിഎഫിനെതിരെ കൈകോര്‍ക്കുകയാണ്. ഇത്തവണയും ഈ രീതി ഉണ്ടാകാം. മതേതര ബോധത്തിന്റെയും മാനുഷിക ഐക്യത്തിന്റെയും […]Read More
ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സിപിഐ സ്ഥാനാർത്ഥിയാകുന്നത് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. മത്സരത്തിന് പന്ന്യൻ സമ്മതമറിയിച്ചതായി സിപിഐ വ്യക്തമാക്കി. വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർഥിയാകും. തൃശൂരിൽ വി. എസ്. സുനിൽകുമാർ, മാവേലിക്കരയിൽ സി.എ അരുൺകുമാർ എന്നിവരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം.Read More