Cancel Preloader
Edit Template

Tags :Wayanad Rehabilitation

Kerala National

വയനാട് പുനരധിവാസം; 16 പദ്ധതികള്‍ക്കായി 530 കോടിയുടെ പലിശ

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.   ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന സമയത്തിൽ […]Read More

Kerala

വയനാട് പുനരധിവാസം വൈകില്ലെന്ന് മന്ത്രി രാജൻ; ജനുവരി ആദ്യവാരം

തൃശ്ശൂർ: വയനാട് പുനരധിവാസം വൈകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജനുവരി ആദ്യവാരം ഭൂമിയും വീടും നൽകാമെന്ന് വാഗ്ദാനം ചെയ്തരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ ഭൂമി ഏറ്റെടുക്കൽ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ എത്തിയത്. അത് കോടതി അനുവദിച്ചിരുന്നെങ്കിൽ വലിയ പ്രതിസന്ധിയായേനെ. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണം പണം നൽകേണ്ടത് എന്ന് കോടതിവിധിയിൽ ഉണ്ട്. പണം ബോണ്ട് വെച്ച് സ്വീകരിക്കാം എന്നാണ് കോടതി പറഞ്ഞത്. കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് ഡിസാസ്റ്റർ ആക്ട് പ്രകാരം ഭൂമി […]Read More

Kerala

വയനാട് പുനരധിവാസം: കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഇന്ന് മോദിയുമായി

ദില്ലി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു.Read More