വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ വന്‍ ഉരുള്‍ പൊട്ടലില്‍ 73 മരണം സ്ഥിരീകരിച്ചു. വട്ടമല ,ചുരൽമല മുണ്ടക്കൈ എന്നിവിടങ്ങളിൽ ദുരന്തത്തിൽപെട്ടവരിലേക്ക് 12 മണിക്കൂറിന് ശേഷമാണ് സൈന്യത്തിനും ഫയർഫോഴ്സിനും എത്താൻ കഴിഞ്ഞത്. നിരവധി വീടുകൾ ഇപ്പോഴും മണ്ണിനടയിലാണ്. മരിച്ചവരിൽ 36 പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. ചൂരൽ മലയിൽ അൽപം മുമ്പാണ് ഫയർഫോഴ്സിന് എത്തിപെടാൻ പറ്റിയത്. സൈന്യം മുണ്ടക്കൈയിൽ എത്തിയിട്ടുണ്ട്. ഇവിടെ വീണ്ടും മഴ തുടങ്ങിയത് രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മുണ്ടക്കൈയിൽ മലവെള്ളപാച്ചിലിൽ കുടുങ്ങികിടന്ന ആളെ മണിക്കൂറുകൾക്ക് […]Read More