കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയില്‍ അപാകതയെന്ന് പരാതി. പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടു എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ പട്ടികയല്ല ഇപ്പോള്‍ പരിഗണിക്കുന്നത്. അര്‍ഹരായ പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നും, അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടി എന്നും പ്രദേശവാസികള്‍ ആരോപിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ സംഘം വിലങ്ങാട് വില്ലേജ് ഓഫീസില്‍ എത്തി പരിശോധന ആരംഭിച്ചു. വടകര ഡെപ്യൂട്ടി തഹസില്‍ദാര്‍ ടിപി […]Read More
Tags :Vilangad Landslide
വിലങ്ങാട്: ജൂലൈ 29നു രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നഷ്ടക്കണക്കെടുപ്പ് റവന്യു അധികൃതർ നിയോഗിച്ച 4 സംഘങ്ങൾ ഏറക്കുറെ പൂർത്തീകരിച്ചു. അവധി ദിവസങ്ങളിലും മഴയത്തും വിശ്രമമില്ലാതെ നടത്തിയ കണക്കെടുപ്പിൽ പിഡബ്ല്യുഡി, പഞ്ചായത്ത് എൻജിനീയർമാർ, ഭൂശാസ്ത്രജ്ഞർ, ആരോഗ്യ വകുപ്പിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ, മറ്റു വിദഗ്ധർ, ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം പങ്കാളികളായി. ഇന്നോ നാളെയോ കലക്ടർക്ക് കണക്ക് പൂർണമായി കൈമാറാനാകും. ഉരുൾപൊട്ടലുണ്ടായ പല പ്രദേശങ്ങളും വീടുകളോ കെട്ടിടങ്ങളോ നിർമിക്കാൻ യോഗ്യമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പന്നിയേരി, കുറ്റല്ലൂർ, മലയങ്ങാട് എന്നിവിടങ്ങളിൽ 127 വീടുകൾ പരിശോധിച്ചു. ഭൂരിഭാഗവും […]Read More