കൊച്ചി: അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നൂതന സംരംഭക പദ്ധതിയുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപകരായ സജിന്‍, സുഹൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘മിഷന്‍ 2030’ സംരംഭക പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 136 പേര്‍ക്ക് സംരംഭക അവസരം ഒരുക്കുകയാണ് ലക്ഷ്യം. 2022- ല്‍ തൃശൂര്‍ സ്വദേശി സജിന്‍, കൊച്ചി സ്വദേശി സുഹൈര്‍, അടൂര്‍ സ്വദേശി അനീഷ്, തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ച പ്രാദേശിക ഓണ്‍ലൈന്‍ മാര്‍ക്കറ്റ് […]Read More