കോഴിക്കോട്: വേങ്ങേരി ജങ്ഷൻ മേൽപ്പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു. ദേശീയപാത വികസനത്തിന് ഒന്നരവർഷത്തോളമായി വേങ്ങേരി ജങ്ഷൻ അടച്ചതിന്റെ അമർഷവും ദുരിതവും പേറിയവർക്ക് ആശ്വാസമായാണ് ഞായറാഴ്ച ഉച്ചയോടെ മേൽപ്പാലം തുറന്നുകൊടുത്തത്. കോഴിക്കോട് -ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം ഭാഗത്തുനിന്ന് ബൈപാസിലേക്ക് നിർമിച്ച വി.ഒ.പിയുടെ (വെഹിക്കിൾ ഓവർ പാസ്) നിർമാണപ്രവൃത്തി പാതിഭാഗം പൂർത്തീകരിച്ചാണ് തുറന്നുകൊടുക്കുന്നത്. അസി. പൊലീസ് കമീഷണർ സുരേഷ് ബാബു പ്രാവിനെ പറത്തിയാണ് റോഡ് തുറന്നുകൊടുത്തത്. എം.കെ. രാഘവൻ എം.പി സ്ഥലത്തെത്തിയിരുന്നു. ബസ് ഓണേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഏരിയ പ്രസിഡന്റ് ഷമീർ, […]Read More