മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളിൽ വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതുസംബന്ധിച്ച നോട്ടീസ് വാഹനമുടമകൾക്ക് നൽകി. അഭ്യാസ പ്രകടനങ്ങൾക്കുപയോഗിച്ച വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ചക്കിടെ അഞ്ച് സംഭവങ്ങളാണ് ഉണ്ടായത്. മോട്ടോർ വാഹനവകുപ്പ് പരിശോധനയും ബോധവത്കരണവും തുടർന്നിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. അടുപ്പിച്ച് 2 ദിവസങ്ങളിൽ സാഹസിക പ്രകടനം […]Read More