തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ താനും കെ സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെയും ഫോണിൽ സംസാരിച്ചപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞ് ചിരിച്ചു. സിപിഎം പോലെ നേതാക്കളെ വിമർശിക്കാൻ പറ്റാത്ത പാർട്ടിയല്ല കോൺഗ്രസ്. എനിക്കെതിരെ വിമർശനമുണ്ടായാൽ താനതിന് മറുപടി പറയുമെന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ അനാവശ്യമായി ചർച്ച ചെയ്യപ്പെടുമ്പോൾ വേറെ ചില അജണ്ടകളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യമുൾപ്പെടെ മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന മലയോര പ്രചാരണ യാത്ര […]Read More
Tags :VD Satheesan
ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിൻ്റെ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 10 വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിതെന്നും സംസ്കാര ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്റെ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെരിയ കേസ് വിധിയിലും സി.പി.എമ്മിനും സർക്കാരിനുമെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. പെരിയ ഇരട്ട കൊലകേസ് വിധി നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതെന്ന് പ്രതിപക്ഷ […]Read More
പാലക്കാട്: ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണിത്. കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയത്. ഈ പൊലിസുകാർ മനസിലാക്കേണ്ടത് ഭരണത്തിന്‍റെ അവസാന കാലമായി. അഴിമതി പണ പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്. പരിശോധനക്ക് സാക്ഷികൾ ഉണ്ടായിരുന്നോയെന്നും സതീശന്‍ ചോദിച്ചു. ഷാനിമോൾ ഉസ്മാന്‍ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ […]Read More
തിരുവനന്തപുരം: കെ. മുരളീധരന്‍ നിയമസഭയില്‍ എത്തുന്നതിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഭയപ്പെടുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുരളീധരനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും ഗോവിന്ദന്‍ ആരോപിച്ചു. മുരളി നിയമസഭയിലെത്തിയാല്‍ തന്റെ അപ്രമാദിത്വം തകരുമെന്ന് മറ്റാരെക്കാളും അറിയുന്നത് സതീശനാണ്. അതുമാത്രമല്ല മുരളി വന്നാല്‍ ബിജെപിയുമായുള്ള ഡീല്‍ പാലിക്കാനാകുമെന്നതിന് ഉറപ്പുമില്ല. ദേശാഭിമാനിയിലെ ലേഖനത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്. ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും എംവി ഗോവിന്ദന്‍ ആരോപിക്കുന്നു. കരുണാകരനുമായി അടുത്തുനില്‍ക്കുന്നവര്‍ക്ക് […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി കണ്ടത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിച്ചതെന്നും ബിജെപിയെ സഹായിക്കാനാണ് മുഖ്യമന്ത്രി തൃശൂര്‍ […]Read More
തിരുവനന്തപുരം: മിഷന്‍ 25 നെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എഐസിസിക്ക് മുന്നില്‍ പരാതിക്കെട്ടഴിച്ച് സുധാകരനും സതീശനും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനം മുതല്‍, തന്നെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്നാണ് കെ സുധാകരന്‍റെ പ്രധാനപരാതി. മിഷന്‍ 25 അട്ടിമറിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിന്‍റെതെന്ന് സതീശന്‍റെ പരാതിയില്‍ പറയുന്നു. കേരളത്തിന്‍റെ ചുമതലുള്ള ജനറല്‍സെക്രട്ടറി ദീപാദാസ് മുന്‍ഷിയെയാണ് ഇരുവരും പരാതി അറിയിച്ചത്. കെ സുധാകരൻ യുകെയിലേക്ക് പോയതിനാൽ എഐസിസിയുടെ അനുനയ ചർച്ച ഇനിയും നീളും. മിഷൻ 25 ന്‍റെ […]Read More
സി.പി.എമ്മില്‍ നേതാക്കള്‍ തമ്മില്‍ പോരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല പേജുകളും പല നേതാക്കള്‍ക്കായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതും രണ്ട് അഭിപ്രായമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ”പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണ്. ചെങ്കതിര് ഒരാളുടേതാണ്, പൊന്‍കതിര്‍ വേറൊരാളുടേതാണ്. ഇവരൊക്ക തമ്മില്‍ ഇപ്പോള്‍ പോരടിക്കാന്‍ തുടങ്ങി. ഞങ്ങളെയൊക്കെ എന്തുമാത്രം അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തവരാണ്. ഇപ്പോള്‍ അവരു […]Read More
മദ്യനയം മാറ്റാന്‍ ബാര്‍ ഹോട്ടലുടമകള്‍ പണം കൊടുക്കേണ്ടവര്‍ക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം വിവാദമായതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബാര്‍ കോഴ വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് രാജിവക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാറുടമകളുടെ വോയിസ് മെസ്സേജുകളാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കേരളത്തിലെ 801 ബാറുകളില്‍ നിന്നും രണ്ടര ലക്ഷം വീതം പിരിച്ച് 20 കോടിയുടെ കോഴ ഇടപാടാണ് […]Read More