കാലിക്കറ്റ്, സംസ്‌കൃത എന്നീ സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ് ഗവർണറുടെ നടപടി. സേർച്ച് കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രം വന്നതാണ് സംസ്‌കൃത വിസിക്ക് വിനയായത്. സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിക്ക് പ്രശ്നമായത്. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ നടപടി. അതേസമയംസ ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിൽ […]Read More
Tags :VC’s report
കേരള സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്സിറ്റി വിസിയുടെ റിപ്പോർട്ട്. താൻ വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലക്ക് അധ്യക്ഷയാകുകയായിരുന്നുവെന്ന് വിസി നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു. ചട്ട ലംഘനമാണെന്ന് പറഞ്ഞെങ്കിലും മന്ത്രി അധ്യക്ഷയായി. ചാൻസ്ലറുടെ അസാന്നിധ്യത്തിൽ തനിക്ക് അധ്യക്ഷ ആകാമെന്ന് മന്ത്രി വാദിച്ചു. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയിൽ ഇല്ലാത്തതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. യോഗത്തിൽ ഉയർന്ന പേരുകൾ റിപ്പോർട്ടിൽ വിസി ഉൾപ്പെടുത്തി. സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേര് കൈമാറി.Read More