Cancel Preloader
Edit Template

Tags :Vadebarath

Kerala

തിരുവന്തപുരം- മംഗലാപുരം വന്ദേഭാരതില്‍ വാതക ചോര്‍ച്ച, കോച്ചില്‍ പുക;

തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസില്‍ വാതകചോര്‍ച്ച. കളമശേരി, ആലുവ സ്റ്റേഷനുകള്‍ക്ക് ഇടയില്‍വെച്ച് സി5 കോച്ചിലാണ് വലിയ ശബ്ദത്തോടെ വാതകച്ചോര്‍ച്ച ഉണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ ട്രെയിന്‍ ആലുവയില്‍ പിടിച്ചിട്ടു. പുക ഉയര്‍ന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റിയതിനാല്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. എ.സിയില്‍ നിന്നാണ് വാതകച്ചോര്‍ച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രശ്‌നം പരിഹരിച്ചശേഷം 9.20 ഓടെ ട്രെയിന്‍ ആലുവയില്‍ നിന്ന് പുറപ്പെട്ടു.Read More