Cancel Preloader
Edit Template

Tags :Vadakara

Kerala

വടകരയിൽ നിർത്തിയിട്ട കാരവനിൽ മൃതദേഹങ്ങൾ

വടകര: പാതയോരത്ത് കാരവനിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത് നാടിനെ ആശങ്കയിലാക്കി. തിങ്കൾ രാത്രി എട്ടോടെയാണ് കരിമ്പനപ്പാലം കെടിഡിസിയുടെ ആഹാർ റസ്‌റ്റോറന്റിന് സമീപത്തായി നിർത്തിയിട്ട വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടത്. ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത്‌ വീട്ടിൽ മനോജ് കുമാർ, കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വിട്ടിൽ ജോയൽ എന്നിവരാണ് മരിച്ചത്. കാരവൻ  ഞായർ രാത്രിയോടെ  നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തിങ്കൾ വൈകിട്ടോടെ സമീപവാസിക്ക്‌ ഫോൺ കോളിലൂടെ ലഭിച്ച വിവരം അനുസരിച്ചാണ്‌ നാട്ടുകാർ വാഹനത്തിനടുത്തെത്തി പരിശോധിച്ചത്. […]Read More

Politics

വടകര ചെമ്മരത്തൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം

വടകര∙ ചെമ്മരത്തൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം. 3 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 4 പേർക്ക് പരുക്ക്. മേക്കോത്തുമുക്ക് ചാക്കേരി മീത്തൽ ലിബേഷ് (34), അമ്മ കമല (56), ഭാര്യ രശ്മി (22) എന്നിവർക്കും കുഞ്ഞിനുമാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 11.30ന് 15 പേരുള്ള സംഘം ആയുധങ്ങളുമായി എത്തി ആക്രമിച്ചെന്നാണ് പരാതി. കണ്ടാലറിയാവുന്ന സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിലാണ് പൊലീസിൽ പരാതി നൽകിയത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി […]Read More

Kerala Politics

വടകരയിൽ അതീവ ജാഗ്രത വേണമെന്ന് ഉന്നതതല നിർദ്ദേശം

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വടകരയിൽ അതീവ ജാഗ്രത വേണമെന്ന് നിർദേശം. ഡി.ജി.പി ഷേഖ് ദർ വേഷ് സാഹിബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്. ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് ഫലം വടകരയിലേതാണെന്നും കൂടുതൽ ശ്രദ്ധ ഈ മേഖലയിൽ ആവശ്യമാണെന്നും രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന ഉന്നതരുടെ യോഗത്തിൽ ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയത്. ആരു ജയിച്ചാലും ആഘോഷങ്ങൾ അതിരുവിടാനുള്ള സാധ്യതയേറെയാണ്. എതിർ കക്ഷികളെ പ്രലോഭിപ്പിക്കുക വഴി സംഘർഷത്തിനുള്ള സാധ്യതയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. […]Read More