വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ. 7.5 കോടി വോട്ടര്‍മാര്‍ ഇതിനകം വോട്ടുചെയ്തെങ്കിലും നാളെയാണ് ശേഷിക്കുന്നവരും വോട്ടു രേഖപ്പെടുത്തുക. ഒരുവര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. നവംബര്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് പൊതു വോട്ടെടുപ്പ് നടക്കാറുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസും തമ്മിലാണ് മത്സരം. കഴിഞ്ഞയാഴ്ച വരെ മുന്നിട്ടുനിന്നിരുന്ന കമലാ ഹാരിസിനെ പിന്തള്ളി ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഫലം […]Read More