വാഷിംഗ്ടൺ: അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമേലുംപരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്നും എന്താകുമെന്ന് കാണട്ടേയെന്നുമാണ് ട്രംപിന്‍റെ വെല്ലുവിളി. തീരുവ പ്രഖ്യാപന ദിനമായ നാളെ വിമോചന ദിനമാണെന്നും ട്രംപ് പറഞ്ഞു. നേരത്തെ പതിനഞ്ചോളം രാജ്യങ്ങള്‍ക്കുമേൽനികുതി ചുമത്തും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ഇത് പൂർണമായി തള്ളുന്നതാണ് ട്രംപിന്‍റെ പ്രസ്താവന. ഇന്ത്യയടക്കം രാജ്യങ്ങൾക്കുമേൽ തീരുവ വരുന്നതോടെ കയറ്റുമതിയിൽ വലിയ ആഘാതമുണ്ടാകും എന്നാണ് വിലയിരുത്തൽ. അമേരിക്കൻ സാധനങ്ങൾക്കും സേവനങ്ങൾക്കും ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കും അമേരിക്കയുമായി വ്യാപാര […]Read More