Cancel Preloader
Edit Template

Tags :unidentified dead bodies

Kerala

വയനാട് ദുരന്തത്തില്‍ തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്നു സംസ്‌കരിക്കും

വയനാട്: ദുരന്തഭൂമിയിലെ തിരച്ചില്‍ ഏഴാം നാളും തുടരുകയാണ്. തിരിച്ചറിയാന്‍ കഴിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളുമാണ് പുത്തുമലയില്‍ സംസ്‌കരിക്കുക. വൈകുന്നേരം മൂന്ന് മണിയോടുകൂടി സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുമെന്നും മന്ത്രി. ഇതുവരെയും തിരിച്ചറിയാതിരുന്ന എട്ട് പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുത്തുമലയില്‍ സംസ്‌കരിച്ചിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ടവര്‍ക്ക് യാത്രാമംഗളം നേര്‍ന്നത്. ഉരുള്‍പൊട്ടലില്‍ ഇതുവരെ 404 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുള്‍. 222 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. […]Read More