കോഴിക്കോട്: ജില്ലയിൽ സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും ടൈഫോയ്ഡ് വാക്സിൻ ആവശ്യാനുസരണം ലഭ്യമാണെന്ന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കാവിലുംപാറ പഞ്ചായത്തിൽ ടൈഫോയ്ഡ് റിപ്പോർട്ട് ചെയ്തിട്ടും വാക്സിൻ ലഭ്യമല്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിശദീകരണം സമർപ്പിച്ചത്. ടൈഫോയ്ഡ് വാക്സിന് വിപണന സാധ്യത കുറവായതിനാൽ കാരുണ്യഫാർമസികളിൽമിതമായ സ്റ്റോക്ക് മാത്രമാണ് ലഭ്യമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ എല്ലാ ഫാർമസികളിലും […]Read More