കോഴിക്കോട് വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ–ലിജി ദമ്പതികളുടെ മകൾ ഇവയാണ് മരിച്ചത്. ഛർദിയെ തുടർന്നാണ് കുട്ടി കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി പുറത്തുനിന്നുള്ള ഭക്ഷണം ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.Read More