ദില്ലിയിൽ കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണ് ദാരുണാപകടം. 40 അടിതാഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ ദില്ലി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്. ജല ബോര്‍ഡ് പ്ലാന്‍റിനുള്ളിലെ 40 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. എത്രവയസുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളുവെന്നും കുട്ടിയെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 40 അടി […]Read More