Cancel Preloader
Edit Template

Tags :Trissur

Kerala

കേരളത്തിലെ രണ്ട് ജില്ലകളിൽ ഭൂചലനം ; നാശനഷ്ടങ്ങൾ ഇല്ല

തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ […]Read More

Kerala

വർണവിസ്മയം തീർത്ത് തൃശ്ശൂര്‍ പൂരം കുടമാറ്റം

ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂരിൽ പൂര നഗരിയും പുരുഷാരവും. തേക്കിൻകാട് മൈതാനത്ത് മണ്ണ് കാണാത്ത വിധത്തിൽ നിറഞ്ഞുനിന്ന ആൾക്കൂട്ടത്തെ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും നെറുകയിലേക്ക് ഉയര്‍ത്തി കുടമാറ്റത്തിന്റെ വര്‍ണ വിസ്മയ കാഴ്ച. ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം തീര്‍ത്തപ്പോള്‍ അത് പൂരാസ്വാദകര്‍ക്ക് മറ്റൊരു വിരുന്നായി. തൃശൂര്‍ പൂരത്തില്‍ ഏറ്റവും കീര്‍ത്തിക്കേട്ട ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി വൈകിട്ട് 4.30ഓടെയാണ് പൂര്‍ത്തിയായത്. രണ്ട് മണിക്കൂറാണ് ഇലഞ്ഞിത്തറ മേളം നീണ്ടുനിന്നത്. കുടമാറ്റം കാണുന്നതിനായി വടക്കുനാഥ ക്ഷേത്ര ഗോപുര […]Read More

Politics

സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ല, മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ കോൺഗ്രസുമായി

തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ലെന്നും എന്ത് ചെയ്താലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും കെ മുരളീധരൻ. സിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്‍റെ നടപടിക്ക് പിന്നാലെ മോദിയെ സന്തോഷിപ്പിക്കുന്നനടപടികൾ പിണറായിയിൽ നിന്ന് ഉണ്ടാകുമെന്നും സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണെന്നും കെ മുരളീധരൻ. തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി ഡീൽ ആണ്, എന്ത് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ല, മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് പറയട്ടെ, കോൺഗ്രസ് എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷ്ണം കടിയ്ക്കണം, എന്നിട്ട് കേരളത്തിൽ വന്ന് വീരവാദവും […]Read More

Kerala

തൃശൂരിൽ വൻ അപകടം: ബസ്സും ലോറിയും കൂട്ടിയിടിച്ചു, നാല്

തൃശൂർ കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളിൽ എത്തിച്ചു. 4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചു. 8 പേർ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടി. […]Read More

Kerala

ഒഴിവായത് വൻ ദുരന്തം ; പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ

പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ തീ അണച്ചതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. തൃശൂര്‍ മണലി മടവാക്കരയിലാണ് സംഭവം. പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. വണ്ടി സ്റ്റാര്‍ട്ടാക്കിയ ഉടനെയാണ് തീ പിടിച്ചത്. ഈ സമയം 40 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. സിലിണ്ടറിലേക്ക് തീ പടരാത്തതതിനാലാണ് വന്‍ ദുരന്തമൊഴിവായത്. പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. ഡ്രൈവറുടെ കാബിനില്‍നിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍ തന്നെ […]Read More

Kerala Politics

ആരെടുക്കും തൃശൂർ”പാർട്ടിക്കു മുൻപേ പ്രചാരണം തുടങ്ങി പ്രവർത്തകർ

“ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് തൃശ്ശൂർ. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തൃശ്ശൂർ മണ്ഡലത്തിൽ സജീവം.കോൺ​ഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എംപി, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി എന്നിവർക്കു പിന്നാലെ സിപിഐ നേതാവ് വിഎസ് സുനിൽകുമാറിനായും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. സുനിൽകുമാറിന് വോട്ടു തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം തുടങ്ങിയത്. ‘സുനിലേട്ടന് ഒരു വോട്ട്’ എന്ന വാചകത്തോടെയാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാർട്ടിയുടെ അറിവോടെയല്ല പ്രചാരണം നടക്കുന്നതെന്ന് വി.എസ്.സുനില്‍ കുമാർ […]Read More