കൊല്ലം: കൊട്ടാരക്കരയിൽ പൊലിസുകാരെ സോഡാകുപ്പി ഉൾപ്പെടെയുള്ളവ കൊണ്ട് ആക്രമിച്ച ട്രാൻസ്ജെൻഡേഴ്സിനെ റിമാൻഡ് ചെയ്തു. 20 പേരെയാണ് റിമാൻഡ് ചെയ്തത്. ഇവരുടെ ആക്രമണത്തിൽ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള നിരവധി പേർക്കാണ് ഗുരുതര പരുക്കേറ്റത്. കൊട്ടാരക്കര സിഐയും വനിതാ സിപിഒമാരും ഉൾപ്പെടെ 12 പൊലിസുകാർ ചികിത്സയിലാണ്. ട്രാൻസ്ജെൻഡേഴ്സിനെതിരായ നാലുവർഷം മുമ്പുള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ നടത്തിയ എസ്പി ഓഫിസ് മാർച്ചിലാണ് വ്യാപക ആക്രമണം നടന്നത്. ഇന്നലെ വൈകീട്ടാണ് ആക്രമ സംഭവം ഉണ്ടായത്. നാല് വർഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘർഷത്തിൽ ട്രാൻസ്ജെൻഡേഴ്‌സായ […]Read More