തൃശ്ശൂർ ജില്ലയിലെ വെളപ്പായയിൽ ഇന്നലെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക നിഗമനം പുറത്ത്. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും മരണകാരണമായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീഴ്ചയിൽ പാളത്തിലെ പില്ലറിലോ മറ്റോ തലയിടിച്ച് ആഴത്തിൽ പരിക്കുപറ്റിയിട്ടുണ്ട്. തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിൻ കയറിയാണ് കാലുകൾ അറ്റുപോയത്. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അതുപോലെ തന്നെ വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായോ എന്നും […]Read More
Tags :Train
തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഒഡിഷ സ്വദേശി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് ക്രൂര കൊലപാതകം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് […]Read More
മഞ്ഞുമ്മലിലെ പുതുവീട്ടില്‍ ഇനി അമ്മ തനിച്ചാണ്. കിനാക്കള്‍ ചേര്‍ത്ത് വെച്ച് പണി തീര്‍ത്ത വീട്ടില്‍ അമ്മക്കൊപ്പം ചേര്‍ന്നിരിക്കാന്‍ അമ്മ രുചി നുണയാന്‍ ദീര്‍ഘയാത്രയുടെ ആലസ്യം മറക്കാത്ത നിറചിരിയുമായി ആ മകന്‍ ഇനി പടികടന്നു വരില്ല. തന്റെ ജോലി കൃത്യമായി ചെയ്യാനുള്ള തീരുമാനം അവന്റെ ജീവനെടുക്കുകയായിരുന്നു. മുളങ്കുന്നത്തുകാവിനു സമീപം തീവണ്ടിയില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ വിനോദ് കണ്ണന്റെ മഞ്ഞുമ്മല്‍ കുണ്ടാപ്പാടം റോഡ് മൈത്രി ലെയ്‌നിലെ വീട്ടില്‍വൈകിയാണ് വാര്‍ത്ത അറിയിച്ചത്. മകന്റെ ദുരന്തവാര്‍ത്ത അമ്മയില്‍ നിന്ന് പരിസരവാസികള്‍ മറച്ചുവെച്ചു. രാത്രിയോടെ സഹോദരി […]Read More
തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ തൃശൂർ ആര്‍പിഎഫിന് കൈമാറും. ഡീസൽ […]Read More
വന്ദേഭാരത് ട്രെയിനിടിച്ച് വയോധികൻ മരിച്ചു. പട്ടാമ്പിയിൽ വച്ചാണ് സംഭവം ഉണ്ടായത്. മുതുമല സ്വദേശി ദാമോദരൻ മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.അപകടത്തെ തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.Read More
തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസില്‍ വാതകചോര്‍ച്ച. കളമശേരി, ആലുവ സ്റ്റേഷനുകള്‍ക്ക് ഇടയില്‍വെച്ച് സി5 കോച്ചിലാണ് വലിയ ശബ്ദത്തോടെ വാതകച്ചോര്‍ച്ച ഉണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ ട്രെയിന്‍ ആലുവയില്‍ പിടിച്ചിട്ടു. പുക ഉയര്‍ന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റിയതിനാല്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. എ.സിയില്‍ നിന്നാണ് വാതകച്ചോര്‍ച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രശ്‌നം പരിഹരിച്ചശേഷം 9.20 ഓടെ ട്രെയിന്‍ ആലുവയില്‍ നിന്ന് പുറപ്പെട്ടു.Read More
ജമ്മുകശ്മീർ മുതല്‍ പഞ്ചാബ് വരെ ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിന്‍ തനിയെ ഓടിയത്. ഗുരുതരസുരക്ഷ വീഴ്ച അന്വേഷിക്കാൻ റെയില്‍വെ ഉത്തരവിട്ടു. പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന.Read More