Cancel Preloader
Edit Template

Tags :Train accident

National

വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് ദുരന്തം; ഡാർജിലിങ് അപകടത്തിൽ മരണം

ദില്ലി:പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി ഉയര്‍ന്നു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. അ​ഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ പിന്നിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഗുഡ്സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, കാഞ്ചൻ ജംഗ എക്സ്പ്രസിന്‍റെ ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം.രക്ഷാ പ്രവർത്തനം പൂർത്തിയായിയെന്നും ബോഗികള്‍ക്കിടയില്‍ കുടുങ്ങിയവരെ എല്ലാം ആശുപത്രിയില്‍ എത്തിച്ചുവെന്നും റെയിൽ ബോർഡ് ചെയർപേഴ്സൺ അറിയിച്ചു. അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര […]Read More

Kerala

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു

ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയന്‍(26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തു നിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാല്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി മുറിവ് പറ്റിയിരുന്നു. തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞാണ് അപകടം. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍.Read More

Kerala

ഉത്സവം കഴിഞ്ഞ് മടങ്ങവേ ട്രെയിന്‍തട്ടി രണ്ടുപേർ മരിച്ചു

വൈക്കം വെള്ളൂരില്‍ സ്രാങ്കുഴി കട്ടിങിന് സമീപത്ത് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു.വടയാറില്‍ ഉത്സവം കൂടിയതിനു ശേഷം വീട്ടിലേക്ക് മടങ്ങും വഴി ഇന്ന് പുലര്‍ച്ചെയാണ് അപകടം. കോട്ടയത്തെ സ്വകാര്യ കോളേജില്‍ ബിബിഎ വിദ്യാര്‍ഥികളായ വെള്ളൂര്‍ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹന്‍(21), സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍(21) എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മരണവിവരം പുറത്തറിയിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസ് സംഭവസ്ഥലത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്.Read More

Kerala

ടിടിഇയെ കൊന്ന കേസ്: പ്രതി രജനികാന്ത വിയ്യൂർ ജയിലിലേക്ക്,

ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാടാകെ. കേസിൽ പ്രതിയായ ഒഡീഷ സ്വദേശിയായ രജനികാന്തനെ തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തൃശ്ശൂർ വിയ്യൂർ ജയിലിലേക്ക് മാറ്റി. വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടുകൊന്ന പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത, വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. സമാനതകൾ […]Read More