കൊല്ലം: ട്രെയിന്‍ നിര്‍ത്തുന്നതിനു മുമ്പ് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ അശോക് കുമാര്‍ (31) ആണ് മരിച്ചത്. പുലര്‍ച്ചെയാണ് സംഭവം. വരാവല്‍ തിരുവനന്തപുരം എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. കുണ്ടറയില്‍ കേരളവിഷന്‍ കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ ജീവനക്കാരനായിരുന്നു അശോക് കുമാര്‍. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍.Read More
Tags :Train
കോഴിക്കോട്: കോഴിക്കോട് പയ്യോളി മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി ആണ് മരിച്ചത്. 26 വയസായിരുന്നു. കുടുംബത്തോടോപ്പം കണ്ണൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന ജിൻസി അബദ്ധത്തില്‍ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.Read More
പത്തനംതിട്ട: ട്രെയിന്‍ യാത്രക്കാരായ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്. കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവര്‍ന്നു. ബര്‍ത്തിന് അരികില്‍ ഇവര്‍ വെച്ചിരുന്ന ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണോ കവര്‍ച്ച നടത്തിയത് എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികളുടെ മൊഴി. വെല്ലൂര്‍ […]Read More
വിശാഖപട്ടണം: വിശാഖപട്ടണം റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളിൽ തീപിടുത്തം. കോച്ചുകൾ ഏതാണ്ട് പൂർണമായും കത്തിനശിച്ചെങ്കിലും ആളുകളെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങിയതിനാൽ ആർക്കും ജീവാപായമോ പരിക്കുകളോ സംഭവിച്ചില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവെ അന്വേഷണം തുടങ്ങി. കോർബ – വിശാഖപട്ടണം എക്സ്പ്രസിലാണ് (ട്രെയിൻ നമ്പർ 18517) തീപിടുത്തമുണ്ടായത്. ഛത്തീസ്ഡഗഡിലെ കോർബയിൽ നിന്ന് ഞായറാഴ്ച രാവിലെ 6.50ന് വിശാഖപട്ടണം സ്റ്റേഷനിൽ എത്തിയ എത്തിയ ട്രെയിൻ നാലാമത്തെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി കോച്ചിങ് ഡിപ്പോയിലേക്ക് മാറ്റിയ ശേഷം പിന്നീട് […]Read More
മധുര സ്റ്റേഷന് സമീപം ട്രെയിനിൽ വനിതാ ഗാർഡിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. കൊല്ലം സ്വദേശിനി രാഖി(28) ആണ് ആക്രമണത്തിനിരയായത്. സേലത്ത് നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ഗാർഡ് ആയിരുന്നു രാഖി. അറ്റകുറ്റപ്പണികൾക്ക് ശേഷമായതിനാൽ യാത്രക്കാർ ഇല്ലാതെയാണ് വണ്ടി ഓടിയിരുന്നത്. വൈഗ സ്റ്റേഷനു സമീപത്തെത്തിയപ്പോൾ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ട്രെയിനിൽ ആക്രമിച്ചു കയറുകയായിരുന്നു. സിഗ്നൽ ലഭിക്കാൻ കാലതാമസം നേരിട്ടപ്പോൾ വണ്ടി വേഗത കുറച്ച സമയത്താണ് ഇവർ ഓടിക്കയറിയത്. രാഖിയുടെ മൊബൈലും പണവും ഇവർ […]Read More
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാല്‍ വിവിധ സര്‍വീസുകള്‍ മുടങ്ങും. ഇന്നും, മെയ് ദിനമായ നാളെയും നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് (30) വൈകീട്ട് 5.40ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018), മെയ് 1ന് പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടേണ്ട ഷൊര്‍ണൂര്‍- എറണാകുളം മെമു (06017), വൈകീട്ട് 5.20ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചര്‍ സ്‌പെഷ്യല്‍ (06434), രാവിലെ 7.45ന് എറണാകുളത്ത് […]Read More
ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയന്‍(26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തു നിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാല്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി മുറിവ് പറ്റിയിരുന്നു. തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞാണ് അപകടം. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍.Read More
ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്നാണ് യാത്രക്കാരുടെ മൊഴി. […]Read More
ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ടിടിഇയെ ആക്രമിച്ചതിൽ കേസെടുത്ത് റെയിൽവേ പൊലീസ്. ടിടിഇ ജെയ്സൺ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പോലീസാണ് കേസെടുത്തത്. സംഭവ സ്ഥലം തിരുവനന്തപുരം ആയതിനാൽ കേസ് തിരുവന്തപുരം റെയിൽവേ പോലീസാകും അന്വേഷിക്കുക. കേസ് ഉടന്‍ തിരുവനന്തപുരം റെയിൽവേ പോലീസിന് കൈമാറും. ശാരീരികമായി കയ്യേറ്റം ചെയ്തതിനും, ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് […]Read More
ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാടാകെ. കേസിൽ പ്രതിയായ ഒഡീഷ സ്വദേശിയായ രജനികാന്തനെ തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തൃശ്ശൂർ വിയ്യൂർ ജയിലിലേക്ക് മാറ്റി. വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടുകൊന്ന പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത, വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. സമാനതകൾ […]Read More