വില്യാപ്പള്ളി: വില്യാപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പതിവാകുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജു, വടകര സബ് ഇൻസ്പെക്ടർ എൻ. സുനിൽകുമാർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, തൊഴിലാളി യൂനിയൻ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. തണ്ണീർപ്പന്തൽ ഭാഗത്തേക്ക് പോകുന്ന ബസുകൾ അൽഹിന്ദ് ട്രാവൽസിനു മുന്നിലും വടകര ഭാഗത്തേക്കുള്ള ബസുകൾ വി.എം കോംപ്ലക്സിനു മുന്നിലും നിർത്തി ആളെ കയറ്റിയിറക്കണം. […]Read More