തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. പ്രതികളായ ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്.ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ […]Read More
Tags :Tp chandrasekharan
ടി പി ചന്ദ്രശേഖരന്റെ പതിമൂന്നാം രക്ത സാക്ഷിത്വദിനം ഇന്ന്. കൊലയാളി സംഘാംഗങ്ങള്‍ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം പൊതു തെരഞ്ഞെടുപ്പിൽ ടിപി വിഷയത്തെ വീണ്ടും ചർച്ചയാക്കി. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും. മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് മേൽ ആഴത്തിൽ പതിച്ച 51 വെട്ടുകൾ. പകയും അസഹിഷ്ണുതയും രാഷ്ട്രീയന്ധതയും ഒരുമിച്ച ടിപി വധത്തോളം കേരളത്തെ കുലുക്കിയ മറ്റൊരു രാഷ്ട്രീയ കൊലപാതകം ഇല്ലെന്നുതന്നെ പറയാം. ജീവിച്ചിരിക്കുന്ന ടിപിയെക്കാൾ കരുത്തനാണ് മരിച്ച ടിപി എന്ന വാക്കുകൾ […]Read More
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷക്കപ്പെട്ട പി കെ കുഞ്ഞനന്തന്‍റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീലിലാണ് ഹൈക്കോടതി തീർപ്പ് കൽപ്പിച്ചത്. പി കെ കുഞ്ഞനന്തൻ മരിച്ച സാഹചര്യത്തിൽ പിഴ ഒഴിവാക്കണം എന്നായിരുന്നു കുടുംബത്തിന്‍റെ ആവശ്യം.Read More