Cancel Preloader
Edit Template

Tags :Tovino

Business

ബി.എന്‍.ഡബ്ല്യു നവീന അനുഭവങ്ങളുടെ ക്യുറേറ്റര്‍; ദുബായിലെ പ്രമുഖ ലക്ഷ്വറി

ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്‌റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. സന്ദര്‍ശനത്തില്‍ നവീകരണം, റിയല്‍എസ്‌റ്റേറ്റ് മഖലയിലെ വളര്‍ച്ച തുടങ്ങിയവയെ കുറിച്ചു ചര്‍ച്ച ചെയ്തു. വിവിധ വ്യവസായങ്ങളുമായി സഹകരിക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ചയില്‍ പ്രധാന വിഷയമായി. ബിസിനസിനപ്പുറം നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ […]Read More

Kerala

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും, ഇഞ്ചോടിഞ്ച്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച് . പോയിന്‍ര് പട്ടികയിൽ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമയക്രമം പാലിച്ച് മത്സരങ്ങൾ പുരോഗമിക്കുന്നുവെന്നതാണ് തിരുവനന്തപുരം മേളയുടെ പ്രത്യേകത. ജനപ്രിയ മത്സരങ്ങൾക്ക് നാലാം ദിവസവും ഒരു കുറവുമില്ല. മിമിക്രി മോണോആകട് മത്സരങ്ങൾക്ക് പുറമെ അരങ്ങ് തകര്‍ക്കാൻ നാടകവും സംഘനൃത്തവും നാടോടി നൃത്തവും ഉണ്ട്.ഇന്നും പ്രധാനമത്സരങ്ങൾ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്. രാത്രി വൈകി വരെ നീളുന്ന മത്സരങ്ങൾ, […]Read More

Entertainment

കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ക്ക് പുതു ജീവന്‍; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ അമ്പത്

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകര്‍ വാഴ്ത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടോട്ടല്‍ ബിസിനസ് പുറത്ത്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്‌സോഫീസ് കളക്ഷനാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്. പുത്തന്‍ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം മാര്‍ച്ച് 8ന് നെറ്റ്ഫ്‌ലിക്‌സിലെത്തും. വന്‍ തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് […]Read More

Entertainment

അവകാശവാദങ്ങളില്ലാതെ തന്നെ പ്രേക്ഷകമനസിൽ ഇടംനേടി അന്വേഷിപ്പിൻ കണ്ടെത്തും

വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാതെയാണ് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമ തിയേറ്ററിൽ എത്തിയത്. പക്ഷേ പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് ഈ സിനിമയിലുണ്ട്. ഹൈപ്പ് നൽകാത്തതിന്റെ കാരണം ഇതാകാം, ചിത്രത്തിന്റെ കണ്ടന്റിലുള്ള അണിയറക്കാരുടെ ആത്മവിശ്വാസം. വയലൻസ് രംഗങ്ങളോ രക്തചൊരിച്ചിലുകളോ ഒന്നുമില്ലാതെ ആളുകളെ ആകാംക്ഷയുടെ പരകോടിയിൽ എത്തിക്കുന്ന സിനിമ തിയറ്ററിൽ തന്നെ കാണേണ്ട ഒന്നാണ്. ഡാർവിൻ കുര്യാക്കോസ് പ്ര​ഗത്ഭനായ സംവിധായകനാണെന്നതിൽ ഇനി തർക്കം ഒന്നും വേണ്ട. ത്രില്ലിങ് മൊമന്റ് നിരവധിയുള്ള സിനിമയെ ഇത്ര എൻഗേജിങ് ആയി […]Read More