കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി. കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുളളതിനാൽ പ്രദേശത്തേക്കുളള റോഡുകൾ അടച്ചു. സ്ഥലത്ത് ജാഗ്രതാ നിർദ്ദേശം നൽകി.Read More
Tags :tiger
വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങി. പുൽപള്ളി സുരഭിക്കവലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാലമറ്റം സുനിലിന്റെ ആടിനെ ഇന്നലെ രാത്രി എട്ടുമണിയോടെ കടുവ ആക്രമിച്ചു കൊന്നു. വയനാട്ടിൽ ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് കടുവയുടെ ആക്രമണം ഉണ്ടാവുന്നത്. ഈ മേഖലയിൽ സ്ഥിരമായി കടുവയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂടും ക്യാമറയും വനം വകുപ്പ് സ്ഥാപിച്ചു.Read More