ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂരിൽ പൂര നഗരിയും പുരുഷാരവും. തേക്കിൻകാട് മൈതാനത്ത് മണ്ണ് കാണാത്ത വിധത്തിൽ നിറഞ്ഞുനിന്ന ആൾക്കൂട്ടത്തെ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും നെറുകയിലേക്ക് ഉയര്‍ത്തി കുടമാറ്റത്തിന്റെ വര്‍ണ വിസ്മയ കാഴ്ച. ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം തീര്‍ത്തപ്പോള്‍ അത് പൂരാസ്വാദകര്‍ക്ക് മറ്റൊരു വിരുന്നായി. തൃശൂര്‍ പൂരത്തില്‍ ഏറ്റവും കീര്‍ത്തിക്കേട്ട ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി വൈകിട്ട് 4.30ഓടെയാണ് പൂര്‍ത്തിയായത്. രണ്ട് മണിക്കൂറാണ് ഇലഞ്ഞിത്തറ മേളം നീണ്ടുനിന്നത്. കുടമാറ്റം കാണുന്നതിനായി വടക്കുനാഥ ക്ഷേത്ര ഗോപുര […]Read More