തിരുവാരൂര്‍: തമിഴ്നാട് തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഒമ്നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ് അപകടത്തില്‍ മരിച്ച നാല് പേരും. മൂന്ന് പേർക്ക് പരിക്കേറ്റു. സുഹൃത്തുക്കളായ ഷാജു, രാഹുൽ, രാജേഷ്, സജിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ ബന്ധുക്കൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്നലെയാണ് ഇവര്‍ തീർത്ഥാടനത്തിനായി പോയത്. മാരുതി ഈക്കോ വാനിലാണ് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചത്Read More
Tags :three injured
മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തിൽ മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. ഇന്നലെ പാലക്കാട് ലോറി പാഞ്ഞുകയറി നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് […]Read More