മലപ്പുറം: സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് മലപ്പുറം ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തു. ആഗസ്റ്റ് ആറ് മുതലാണ് ജില്ലാ പൊലീസ് പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ 243 വാഹനങ്ങൾ പിടിച്ചെടുത്തു. ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് 2046 പേർക്കെതിരെയും മൂന്നു പേരുമായി വാഹനം ഓടിച്ചതിന് 259 പേർക്കെതിരേയും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ ഇരുചക്ര വാഹനമോടിച്ച 18 വയസ്സിന് താഴെയുള്ള 15 പേർക്കെതിരേയും നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. […]Read More