ഓമശേരി: കുടുംബ കലഹത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി പ്ലാവിൽ കയറി കഴുത്തിൽ കുരുക്കിട്ട് കൈയിൽ വിഷ പദാർഥവുമായി പരിഭ്രാന്തി സൃഷ്ടിച്ച ആളെ അനുനയിപ്പിച്ച് താഴെയിറക്കി. തെങ്ങുകയറ്റ തൊഴിലാളിയായ വെളിമണ്ണ സ്വദേശി കുണ്ടത്തിൽ കൃഷ്ണൻ(62) എന്നയാളെയാണ് മുക്കത്ത് നിന്നെത്തിയ അഗ്നി ശമന സേനയും താമരശേരി പൊലീസും ജനപ്രതിനിധികളും ചേർന്ന് താഴെയിറക്കി രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മകൾ ഭർത്താവുമായി അകന്ന് കഴിയുകയാണ്. ഇവർ തമ്മിൽ സാമ്പത്തിക ബാധ്യതകൾ സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇത് മധ്യസ്ഥൻമാർ വഴി […]Read More