തിരുവനന്തപുരത്ത് വഞ്ചിയൂർ ചിറക്കുളം കോളനിയിൽ ഗുണ്ടാ ആക്രമണം പതിവ് കാഴ്ചയാകുന്നു. ഇന്നലെ യുവാവിനെ ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ ഇവർ പോലീസ് പിടിയിലായി. മാരകായുധങ്ങളുമായാണ് പിടിയിലായത്. കഴിഞ്ഞദിവസത്തെ ആക്രമത്തിൽ ചിറക്കുളം സ്വദേശി സുധിനാണ് പരിക്കേറ്റത്. കണ്ണിനു താഴെ കുത്തേറ്റ ഇദ്ദേഹം നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. സ്ഥലത്തെ ലഹരി സംഘമാണ് ഇവരെന്നാണ് സുധിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ കാഞ്ഞിരംപാറ ചാമവിള വീട്ടിൽ അരുൺ, പെരുനെല്ലി പുതുവൽ പുത്തൻവീട്ടിൽ ആനന്ദ്, […]Read More
Tags :Thiruvananthapuram
തിരുവനന്തപുരം കരമനയിലെ യുവാവിന്റെ കൊലപാതകത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 4 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികളെന്നും കഴിഞ്ഞ ദിവസം ബാറിലുണ്ടായ തർക്കത്തിന്റെ പ്രതികാരമെന്ന് അരുംകൊലയെന്നും പൊലീസ് വ്യക്തമാക്കി. മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ച് മണിയോടെ കരമന മരുതൂർ കടവിലായിരുന്നു സംഭവം. യുവാവിനെ നടുറോഡിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിക്രൂരമായിട്ടാണ് പ്രതികള്‍ […]Read More
പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും വെല്ലുവിളിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തി അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി അഭിജിത്തി(22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിൽ പ്രതി ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഭിജിത്ത് തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത്. ‘ലിക്വി മോളി 390’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അഭിജിത്ത് ബൈക്ക് അഭ്യാസത്തിന്റെ റീലുകള്‍ പങ്കുവെച്ചത്. അപകടകരമായരീതിയില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നരീതിയില്‍ ബൈക്ക് ഓടിക്കുന്ന വീഡിയോ […]Read More
പ്രതികളെ പിടിക്കാൻ എത്തിയ പോലീസിനെ ബന്ധുക്കൾ തടഞ്ഞു നിർത്തി ആക്രമിച്ചു. തിരുവനന്തപുരത്താണ് സംഭവം. എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് അടിപിടി കേസ് പ്രതികളെ പിടികൂടാൻ എത്തിയതായിരുന്നു. എന്നാൽ പ്രതികളുടെ ബന്ധുക്കൾ പോലീസിന് നേരെ വ്യാപക അക്രമം നടത്തി. പോലീസിനെ ബന്ധികളാക്കി പ്രതികളെ രക്ഷപ്പെടുത്തി ഇവർ. സ്ത്രീകളടക്കമുള്ള സംഘം വിറക് കഷ്ണങ്ങളുമായാണ് പോലീസിന് നേരെ ആക്രമണവുമായി എത്തിയത്. തിരുവനന്തപുരം കഠിനകുളം സ്റ്റേഷനിലെ എസ്ഐ ഷിജു, ഷാ, സീനിയർ സിപിഒ അനീഷ്, ഡ്രൈവർ സുജിത്ത് എന്നിവർക്കാണ് സംഭവത്തിൽ […]Read More
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പ്രചാരണം തുടങ്ങിയ സമയത്തെ ചിത്രമല്ല ഇപ്പോഴുള്ളത്. ശശി തരൂര്‍ ചിത്രത്തില്‍ ഇല്ല. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ തരൂരിനെ കൈവിട്ടു. തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നിലവിലെ എംപി ശശി തരൂരിനെക്കുറിച്ച് ജനങ്ങള്‍ക്ക് മതിപ്പില്ല. അദ്ദേഹത്തിനുള്ള പിന്തുണ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. തരൂരില്‍ നിന്നും കൊഴിയുന്ന വോട്ടുകള്‍ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ നിലവില്‍ കുറച്ചുകൂടി മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണെന്ന് പന്ന്യന്‍ […]Read More
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഓട്ടോടെക് കമ്പനിയായ ‘കാര്‍സ് 24’ ൻ്റെ തിരുവനന്തപുരത്തെ ആദ്യ സ്റ്റോര്‍ പരുത്തിക്കുഴിയിൽ പ്രവര്‍ത്തനമാരംഭിച്ചു. അവിട്ടം തിരുനാൾ ആദിത്യ വർമ്മ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് പുതിയ ഹബ് സ്ഥാപിച്ചത്. സീറോ ഡൗൺ പേയ്‌മെൻ്റ് പോലെയുള്ള ആകര്‍ഷകമായ വായ്പ്പ സംവിധാനങ്ങള്‍ കാര്‍സ് 24 ഉപഭോകതാക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. ആദ്യം കാര്‍ വാങ്ങുന്ന 100 പേർക്ക് 10,000 രൂപയുടെ പ്രത്യേക കിഴിവുകളും, വൈവിധ്യമാർന്ന ഫിനാൻസിംഗ് സംവിധാനങ്ങളും മികച്ച […]Read More
വെള്ളനാട് സ്വദേശി അഭിരാമിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ‘മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു’ എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെഡിക്കല്‍കോളജിന് അടുത്തുള്ള വീട്ടില്‍നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. പൊലിസ് അന്വേഷണം തുടരുകയാണ്. അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന്് വ്യക്തമല്ല. 6 മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണമെന്ന് പരിശോധിക്കും. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു മെഡിക്കല്‍ കോളജിന് സമീപമുള്ള ഫ്ളാറ്റില്‍ അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. […]Read More
തിരുവനന്തപുരം: ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ക്ലിനിക്ക് ഇനി തിരുവനന്തപുരത്തും. മുടികൊഴിച്ചിലിനും തൊലിപ്പുറത്തെ പാടുകൾക്കുമാണ് ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ പരിഹാരം കണ്ടെത്തുന്നത്. പ്രമുഖ യൂ ടൂബറും മോഡലുമായ ഇഷാനി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ബ്രാൻഡ് സ്ഥാപകനുമായ ശരൺ വേൽ. ജെ ചടങ്ങിൽ ആതിഥ്യം വഹിച്ചു. കുളത്തൂർ ശ്രീവിനായക ഷോപ്പിംഗ് കോംപ്ലക്സിൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. യുസ് – എഡിഎ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് ഗ്രോ ഹെയർ […]Read More
തിരുവനന്തപുരം: തുമ്പയിൽ വലയിൽ കുരുങ്ങി കരയ്ക്കെത്തിയ തിമിംഗല സ്രാവിനെ തിരികെ കടലിലേയ്ക്കയച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ബീമാപള്ളി സ്വദേശി ഷാഹുൽ ഹമീദിൻ്റെ കമ്പവലയിലാണ് മൂന്നു സ്രാവുകൾ പെട്ടത്. വലിയ പെൺ സ്രാവും രണ്ട് ചെറിയ സ്രാവുകളുമാണ് വലയിൽപ്പെട്ടത്. ചെറിയ സ്രാവുകളെ ആദ്യം രക്ഷപ്പെടുത്തി. രക്ഷപ്പെടാൻ കഴിയാതെ വലയിൽ കുടുങ്ങിയ വലിയ സ്രാവിനെ വല മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കരയിൽ നിന്നും തിരകടന്ന് പോകാൻ കഴിഞ്ഞില്ല. രണ്ടായിരം കിലോയിലധികം ഭാരമുള്ളതാണിത്.വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും […]Read More
ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സിപിഐ സ്ഥാനാർത്ഥിയാകുന്നത് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. മത്സരത്തിന് പന്ന്യൻ സമ്മതമറിയിച്ചതായി സിപിഐ വ്യക്തമാക്കി. വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർഥിയാകും. തൃശൂരിൽ വി. എസ്. സുനിൽകുമാർ, മാവേലിക്കരയിൽ സി.എ അരുൺകുമാർ എന്നിവരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം.Read More